---
title: "കൊച്ചിയിൽ ബാലവേല: ബീഹാറിൽ നിന്നെത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ"
english_title: "9 Children Rescued from Child Labour in Kochi, 2 Arrested for Trafficking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373452/kochi-child-labour-9-children-rescued-2-arrested-bihar`"
published_at: "2026-07-20T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5daeb360a54_1000183551.jpg"
keywords: ["Kochi", "Child Labour", "Bihar Children", "Perumbavoor", "Kerala Police"]
---

# കൊച്ചിയിൽ ബാലവേല: ബീഹാറിൽ നിന്നെത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി**: ബാലവേലയ്ക്കായി ബീഹാറിൽ നിന്ന് കൊച്ചിയിലെത്തിച്ച 9 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

## Article Content

**കൊച്ചി**: ബാലവേലയ്ക്കായി ബീഹാറിൽ നിന്ന് കൊച്ചിയിലെത്തിച്ച 9 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

ബീഹാറിൽ നിന്ന് എത്തിച്ച 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശികളായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിക്കുന്നതിനായാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.

മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്നത്. ജോലി വാഗ്ദാനം നൽകി കുട്ടികളെ കേരളത്തിലേക്ക് കടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കുട്ടികളെ തൊഴിലാളി ക്ഷേമ വകുപ്പിനും ചൈൽഡ് ലൈനിനും കൈമാറി.

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. പ്രതികൾക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373452/kochi-child-labour-9-children-rescued-2-arrested-bihar`)